കാന്തലക്കോണത്ത് പഞ്ചായത്ത് പാര്‍പ്പിട സമുച്ചയത്തിന് 9ന് തറക്കല്ലിടും

Posted on: 01 Sep 2015വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിന്റെ സ്വപ്‌നപദ്ധതിയായ പാര്‍പ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 9ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. അധ്യക്ഷനാകും.
പഞ്ചായത്തിന്റെ 175 ലക്ഷം രൂപ മുതല്‍മുടക്കിലാണ് 32 വീടുകള്‍ ഉള്‍പ്പെടുന്ന പാര്‍പ്പിട സമുച്ചയം പണിയുന്നത്.
16 എസ്.സി.-എസ്.ടി. കുടുംബങ്ങള്‍ക്കും 16 ജനറല്‍ വിഭാഗങ്ങള്‍ക്കുമാണ് വീടുകള്‍ നല്‍കുന്നത്.
എഫ്.എ.സി.ടി.യുടെ ജിപ്‌സം പാനല്‍ വാള്‍ സാങ്കേതിക വിദ്യയിലാണ് പാര്‍പ്പിട സമുച്ചയം പണിയുന്നത്. റെഡിമെയ്ഡ് വസ്തുക്കള്‍ കൊണ്ടുള്ള പണിയായതുകൊണ്ട് വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. എഫ്.എ.സി.ടി.യുടെ കീഴിലെ എഫ്.ആര്‍.ബി.എല്‍. ആണ് പണിനടത്തുന്നത്.
വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് വായ്പയായി എടുക്കുന്ന തുക പ്രതിമാസ അടവുകളായി പത്തുവര്‍ഷം കൊണ്ട് പഞ്ചായത്തുതന്നെ തിരച്ചടയ്ക്കും. 2014 ലാണ് പദ്ധതി പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതി കിട്ടാന്‍ കാലതാമസമുണ്ടായതാണ് പദ്ധതി വൈകാന്‍ കാരണമായത്.
പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപവത്കരണം സപ്തംബര്‍ 1ന് വൈകീട്ട് നെല്ലനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ആര്‍.അപ്പുക്കുട്ടന്‍പിള്ള അറിയിച്ചു.

More Citizen News - Thiruvananthapuram