വെഞ്ഞാറമൂട് യു.പി. യില്‍ ഗാന്ധി ദര്‍ശന്‍ക്ലബ് ഉദ്ഘാടനം

Posted on: 01 Sep 2015വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സര്‍ക്കാര്‍ യു.പി.എസ്സിലെ ഗാന്ധി ദര്‍ശന്‍ യൂണിറ്റ് സബര്‍മതി ചെയര്‍മാന്‍ ഇ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വയ്യേറ്റ് അനില്‍ അധ്യക്ഷനായി. പ്രഥമാധ്യാപിക സി.ഗീതാകുമാരി, ബി.കെ.സെന്‍, സജിവര്‍ഗീസ്, സി.കമലാസനകുറുപ്പ്, അജിത്കുമര്‍, മാംമൂട് മധു, ആര്‍.സ്വപ്‌ന, താഹിറബാനു എന്നിവര്‍ സംസാരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ മികച്ച ഗാന്ധിദര്‍ശന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം നേടിയ സ്‌കൂളുകൂടിയാണ് വെഞ്ഞാറമൂട് യു.പി.എസ്.
ഗാന്ധിവന്ദനം, വാര്‍ത്താബോര്‍ഡ് സ്ഥാപിക്കല്‍, ഗാന്ധി പുസ്തകവിതരണം, ദേശഗീഥി ഉത്സവം തുടങ്ങി പരിപാടികളും നടന്നു.


More Citizen News - Thiruvananthapuram