ഫ്‌ലോട്ടുകളില്‍ ഒന്നാംസ്ഥാനം മോട്ടോര്‍ വാഹന വകുപ്പിന്

Posted on: 01 Sep 2015
ഓണം വാരാഘോഷത്തിന്റെ സമാപനഘോഷയാത്രയില്‍ മികച്ച ഫ്‌ളോട്ടിനുള്ള പുരസ്‌കാരം മോട്ടോര്‍ വാഹന വകുപ്പിന്. ഒരു ലക്ഷം രൂപയാണ് സമ്മാനം.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒരുക്കിയ ഫ്‌ളോട്ടിനാണ് 50,000 രൂപയുടെ രണ്ടാം സമ്മാനം. തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഒരുക്കിയ ഫ്‌ളോട്ടിന് 30,000 രൂപയുടെ മൂന്നാം സമ്മാനം.
ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും മദ്യപിച്ചുമുള്ള വാഹനമോടിക്കലിന്റെ അപകടങ്ങള്‍ പ്രതിപാദിക്കുന്നതായിരുന്നു ഒന്നാംസ്ഥാനം ലഭിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ ഫ്‌ളോട്ട്. അവയവദാനത്തിന്റെ മഹത്വം വിളിച്ചോതുന്നതായിരുന്നു ജില്ലാ പഞ്ചായത്ത് ഒരുക്കിയ രണ്ടാം സ്ഥാനം നേടിയ ഫ്‌ളോട്ട്. മൂന്നാംസ്ഥാനം നേടിയ തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ഫ്‌ളോട്ട് വിവരിച്ചത് തെരുവുനായശല്യവും മാലിന്യപ്രശ്‌നവുമാണ്.
സമ്മാനാര്‍ഹമായ ഫ്‌ളോട്ടുകള്‍
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം:

1. ഐ.എസ്.ആര്‍.ഒ.
കേരള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍:
1. മോട്ടോര്‍ വാഹന വകുപ്പ്
2. മ്യൂസിയം ആന്‍ഡ് സൂ
പൊതുമേഖലാ സ്ഥാപനങ്ങള്‍:

1. കിറ്റ്‌സ്
2. എന്‍.എച്ച്.എം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍:
1. ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം
2. പള്ളിച്ചല്‍ ഗ്രാമപ്പഞ്ചായത്ത്
സഹകരണ സ്ഥാപനങ്ങള്‍:

1. സര്‍ക്കിള്‍ സഹകരണ യൂണിയന്‍, തിരുവനന്തപുരം
2. സര്‍ക്കിള്‍ സഹകരണ യൂണിയന്‍, നെയ്യാറ്റിന്‍കര
ഡി.ടി.പി.സി:
1. എറണാകുളം
2. കോട്ടയം
ബാങ്കിങ് സ്ഥാപനങ്ങള്‍:
1. നബാര്‍ഡ്
2. ഫെഡറല്‍ ബാങ്ക്
ഇതര സ്ഥാപനങ്ങള്‍:
1. ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍, വെള്ളയമ്പലം
2. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍: നമ്മുടെ ആരോഗ്യം
മികച്ച കലാരൂപങ്ങള്‍:

1. ഡി.പി.ഐ. ബാന്‍ഡ്
2. പുലികളി, ചെണ്ടമേളം, മുത്തുക്കുട (ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പ്)
മികച്ച വൈദ്യുത ദീപാലങ്കാരം:

1. നിയമസഭ
2. തിരുവനന്തപുരം നഗരസഭ, വാട്ടര്‍ അതോറിറ്റി.

More Citizen News - Thiruvananthapuram