എലിയാവൂര്‍ പാലത്തിനടിയില്‍ നിന്ന് മണല്‍കടത്ത് വ്യാപകം

Posted on: 01 Sep 2015നെടുമങ്ങാട് : വെള്ളനാട് -ഉഴമലയ്ക്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ നിര്‍മിച്ച എലിയാവൂര്‍ പാലത്തിനടിയില്‍ നിന്ന് രാപകല്‍ വ്യത്യാസമില്ലാതെ മണലൂറ്റി കടത്തുന്നതായി പരാതി. പാലത്തിന്റെ തൂണുകള്‍ക്കടിയില്‍ നിന്ന് മണലൂറ്റുന്നത് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് പരിസരവാസികള്‍ ആരോപിച്ചു. മണലൂറ്റ് തടയണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തിട്ടില്ല.

More Citizen News - Thiruvananthapuram