മാതൃഭൂമി- സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പൊന്നോണം ആരോഗ്യക്വിസ് വിജയികള്‍ക്ക് സമ്മാനം നല്‍കി

Posted on: 01 Sep 2015തിരുവനന്തപുരം: മാതൃഭൂമിയും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും സംയുക്തമായി സംഘടിപ്പിച്ച 'പൊന്നോണം' ആരോഗ്യക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തിലെ മെഗാ വിജയി ആനാവൂര്‍ സ്വദേശി ശ്രീദേവിക്ക് രണ്ട് ഗ്രാമിന്റെ സ്വര്‍ണനാണയം സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വൈസ് പ്രസിഡന്റ് ഡോ. വി. രാജീവലോചനന്‍ സമ്മാനിച്ചു.
ദിവസേനയുള്ള നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് ഒരു ഗ്രാം വീതമുള്ള സ്വര്‍ണനാണയം സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ജനറല്‍ മാനേജര്‍ ഉഷാചന്ദ്രശേഖരന്‍ വിതരണം ചെയ്തു. സ്റ്റാര്‍ ഹെല്‍ത്ത് ട്രെയിനിങ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സീനിയര്‍ മാനേജര്‍ ശശിധരന്‍ നായര്‍, മാര്‍ക്കറ്റിങ് മാനേജര്‍ രാജ്കുമാര്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. മുരളി, പരസ്യം മാനേജര്‍ അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram