സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചിങ്ങനിലാവ്

Posted on: 01 Sep 2015പോത്തന്‍കോട്: കരൂര്‍ ലക്ഷ്മിവിലാസം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് 'ചിങ്ങനിലാവ് 2015' പാലോട് രവി എം.എല്‍.എ' ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഡി.ഷിബുകുമാര്‍ അദ്ധ്യക്ഷനായി. ഡി.ഇന്ദിരാമ്മ, എം.ബാലമുരളി, വി.ജയചന്ദ്രന്‍, വി.രമ, കെ.സുരേഷ് ബാബു, ഡി.അനിതകുമാരി, പി.എസ്.കൃഷ്ണവേണി, എം.ആര്‍. മായ, എ.വി.വീണ എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ നിയമ-ആരോഗ്യ-സാഹിത്യ- വൈജ്ഞാനിക മേഖലകളിലെ പ്രശസ്തര്‍ ക്ലാസുകള്‍ നയിച്ചു. സമാപന സമ്മേളനം ഇന്റലിജന്‍സ് വിഭാഗം ഡിവൈ.എസ്.പി. കെ.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്.അരുണ്‍, പോത്തന്‍കോട് എസ്.ഐ. വിജയരാഘവന്‍, ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എന്‍. ജയകുമാര്‍, നൗഷാദ്, ആര്‍.റീബ, ഡി.എസ്.വിഷ്ണു, വി.എം. സുജാത, പി.പ്രവീണ്‍, കെ. മോഹനകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.


More Citizen News - Thiruvananthapuram