കുറക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ജയന്തി ഉത്സവം തുടങ്ങി

Posted on: 01 Sep 2015കാരക്കോണം: രാമവര്‍മന്‍ചിറ കുറക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ജയന്തി ഉത്സവവും, ഭാഗവതസപ്താഹയജ്ഞവും തുടങ്ങി. യജ്ഞാചാര്യന്‍ വസിഷ്ഠാനന്ദ തീര്‍ഥപാദസ്വാമി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ കെ.മുരുകേശനാശാരി അധ്യക്ഷനായി. ഡോ. വാസുദേവന്‍, പദ്മകുമാര്‍, അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒന്നിനു വൈകീട്ട് 3.30നും 4.30നും മധ്യേ നാരങ്ങാവിളക്കു സമര്‍പ്പണം, രാത്രി 7.30ന് ഭജനാമൃതം. രണ്ടിന് രാവിലെ 10ന് രുക്മിണിസ്വയംവര ഘോഷയാത്ര, വൈകീട്ട് 5.30ന് സര്‍വൈശ്വര്യപൂജ, 8.30ന് നൃത്തഹാസ്യസന്ധ്യ. മൂന്നിന് വൈകീട്ട് 5.30ന് സുദര്‍ശനഹോമം, രാത്രി ഒമ്പതിനു ബാലെ. നാലിന് രാവിലെ 7.30ന് കലശപൂജ, വൈകീട്ടു നാലിന് അവഭൃഥസ്‌നാനം, തുടര്‍ന്ന് ഭാഗവത സമര്‍പ്പണം, 5.30ന് ഭഗവതിസേവ, രാത്രി ഏഴിന് ഹിന്ദുമഹാസമ്മേളനം, തുടര്‍ന്ന് വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, കലാകായികമത്സര വിജയികള്‍ക്കുമുളള സമ്മാനവിതരണം. അഞ്ചിനു രാവിലെ 5.30ന് മൃത്യുഞ്ജയഹോമം, 8.30ന് പൊങ്കാല, ഒമ്പതിന് നാഗരൂട്ട്, ഉച്ചയ്ക്ക് 12.30ന് തിരുനാള്‍സദ്യ, വൈകീട്ട് 6.45ന് പുഷ്പാഭിഷേകം, 8.30ന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും, 12.30ന് ദ്രവ്യകലശാഭിഷേകം.

More Citizen News - Thiruvananthapuram