കഴക്കൂട്ടത്ത് ഫ്‌ലൈ ഓവര്‍ നിര്‍മിക്കണം - ബി.ജെ.പി.

Posted on: 01 Sep 2015തിരുവനന്തപുരം: നിര്‍ദിഷ്ട നാലുവരിപ്പാത നിര്‍മാണത്തിനൊപ്പം കഴക്കൂട്ടത്ത് ഫ്‌ലൈ ഓവറും ടെക്‌നോപാര്‍ക്കിന് മുന്നില്‍ അണ്ടര്‍പ്പാസും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കി.
കഴക്കൂട്ടം ജങ്ഷനിലെ ഗതാഗതക്കരുക്കിന് ഫ്‌ലൈ ഓവര്‍ മാത്രമാണ് പരിഹാരം. ഫ്‌ലൈ ഓവര്‍ സ്ഥാപിച്ചാല്‍ തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കഴക്കൂട്ടം ജങ്ഷനെ സ്​പര്‍ശിക്കാതെ യാത്ര തുടരാകാനുമെന്നും കഴക്കൂട്ടത്തെ ഗതാഗത തടസ്സം ഇതോടെ തീരുമെന്നും നിവേദനത്തില്‍ വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി.

More Citizen News - Thiruvananthapuram