എന്‍.സി.സി. ഹാങ്ങര്‍ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം നല്‍കും

Posted on: 01 Sep 2015തിരുവനന്തപുരം: എന്‍.സി.സി എയര്‍ സ്‌ക്വാഡ്രന് തിരുവനന്തപുരത്ത് സ്ഥിരം ഹാങ്ങര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ വിമാനത്താവളത്തോട് ചേര്‍ന്ന് സ്ഥലം കണ്ടെത്തും. ഇതിനായി സര്‍വെ നടത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയുടെ ഹാങ്ങര്‍ യൂണിറ്റിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലമാണ് സര്‍വെ നടത്തി അനുയോജ്യമെങ്കില്‍ എന്‍.സി.സി.ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുക.
രാജീവ് ഗാന്ധി അക്കാദമി പുതിയ ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റുന്ന മുറയ്ക്ക് നിലവില്‍ അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഹാങ്ങര്‍ എന്‍.സി.സിക്ക് താത്കാലികമായി നല്‍കാനുള്ള സാധ്യതയും ആരായും. ഇത് വിട്ടുകിട്ടുന്നതിനായി എയര്‍േപാര്‍ട്ട് അതോറിറ്റിയെ സമീപിക്കും. അക്കാദമി വാടക ഇനത്തിലും മറ്റും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാനുള്ള നാല്പത് ലക്ഷത്തോളം രൂപ ഇളവുചെയ്തുകിട്ടാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി.ശ്രീനിവാസ്, എന്‍.സി.സി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സി.പി.സിംഗ്, ഡി.ഡി.ജി. ബ്രിഗേഡിയര്‍ സനല്‍കുമാര്‍, വിങ് കമാന്‍ഡര്‍ ശ്രീനിവാസ്, എയര്‍പോര്‍ട്ട് അതോറിറ്റി, രാജീവ് ഗാന്ധി അക്കാദമി അധികൃതര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram