ജില്ലയില്‍ പണിമുടക്ക് പൂര്‍ണമാകുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

Posted on: 01 Sep 2015തിരുവനന്തപുരം: തൊഴില്‍ നിയമഭേദഗതി ചെയ്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ബുധനാഴ്ച നടത്തുന്ന ദേശീയ പണിമുടക്കില്‍ ജില്ലയിലെ എല്ലാവിഭാഗം തൊഴിലാളികളും പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ട്രേഡ് യൂണിയനുകളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ജില്ലയില്‍ പണിമുടക്ക് പൂര്‍ണമായിരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. പണിമുടക്കില്‍നിന്ന് പിന്‍മാറിയ ബി.എം.എസിന്റെ നിലപാട് വഞ്ചനാപരമാണെന്ന് നേതാക്കള്‍ പറഞ്ഞു.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കില്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സ്റ്റാച്യുവരെ തൊഴിലാളി സംഘടനകള്‍ ജാഥ സംഘടിപ്പിക്കും. പണിമുടക്കിന് മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ട് 5ന് നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കുമെന്ന് സംയുക്ത സംഘടന നേതാക്കള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ വി.കെ. മധു (സി.ഐ.ടി.യു), വി.ആര്‍. പ്രതാപന്‍ (ഐ.എന്‍.ടി.യു.സി), കുറ്റിയാനിക്കാട് മധു (എ.ഐ.ടി.യു.സി.), എസ്.മനോഹരന്‍ (എച്ച്.എം.എസ്) കവടിയാര്‍ ധര്‍മന്‍ (കെ.ടി.യു.സി.), സിറ്റാദാസ്(സേവ), ഡി.ദിലീപ് (ടി.യു.സി.ഐ.) തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram