മോഷ്ടാവിനെ അറസ്റ്റ് ചെയ്തു

Posted on: 01 Sep 2015പൂവാര്‍: വിവിധ പ്രദേശങ്ങളില്‍ മോഷണം നടത്തി വന്നിരുന്ന മാറനല്ലൂര്‍ കിളിയോട് പൊറ്റവിളവീട്ടില്‍ ഉഷസ് എന്ന് വിളിക്കുന്ന ശ്യാംകുമാറിനെ (34) യാണ് പൂവാര്‍ പൊലീസ് അറസ്റ്റ്‌ചെയ്തു. തിരുപുറം ഇരുവൈക്കോണം തോട്ടത്തില്‍ താഴേപുത്തന്‍വീട്ടില്‍ രജനിയുടെ കഴുത്തില്‍ കിടന്ന മാലയും മൊബൈല്‍ഫോണും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആഗസ്റ്റ് 2ന് പുലര്‍ച്ചെയായിരുന്നു സംഭവം. സൈബര്‍സെല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ
പിടികൂടുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇയാള്‍ പല സ്ഥലങ്ങളിലും മോഷണ പരമ്പര നടത്തിയിട്ടുള്ളതായി പൂവാര്‍ എസ്.ഐ ഷിജി പറഞ്ഞു. മാറനല്ലൂര്‍, നെയ്യാറ്റിന്‍കര, നെയ്യാര്‍ഡാം, പൂജപ്പുര, വെള്ളറട സ്റ്റേഷനുകളിലായി ഇരുപതോളം മോഷണക്കേസുകള്‍ ശ്യാംകുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടാം പ്രതിയും ഇയാളുടെ കൂട്ടാളിയുമായ കമുകിന്‍കോട് സ്വദേശിക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പൂവാര്‍ എസ്.ഐ ഷിജി, എസ്.ഐ ഫ്രാന്‍സിസ്, എ.എസ്.ഐ ശ്രീകുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ പ്രേംദേവ്, രാജന്‍, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാന്റ് ചെയ്തു.

More Citizen News - Thiruvananthapuram