എന്‍.എസ്.എസ്. വാര്‍ഷിക പൊതുയോഗം

Posted on: 01 Sep 2015കുഴിത്തുറ: കന്യാകുമാരി ജില്ലാ വിളവങ്കോട് താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ 9-ാമത് വാര്‍ഷിക പൊതുയോഗം കുഴിത്തുറ മലയാളഭവനില്‍ പ്രസിഡന്റ് എന്‍.സുന്ദരന്‍ തമ്പിയുടെ അധ്യക്ഷതയില്‍ നടന്നു. ഐശ്വര്യ വി.കിേഷാര്‍ പ്രാര്‍ഥന ആലപിച്ചു. ആര്‍.എസ്.നായര്‍ സ്വാഗതവും സെക്രട്ടറി സി. വാമദേവന്‍ നായര്‍ റിപ്പോര്‍ട്ടും ഖജാന്‍ജി വി.സുദര്‍ശനന്‍ നായര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കന്യാകുമാരി ജില്ലാ എന്‍.എസ്.എസ്. പ്രസിഡന്റ് വി.എസ്.പിള്ള, പി.നാരായണന്‍ നായര്‍, വി.തങ്കഭാസ്‌കര്‍, വി.ശാന്തപ്പന്‍ നായര്‍, കെ.ഉണ്ണികൃഷ്ണന്‍ നായര്‍, ആര്‍.എസ്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: വയയ്ക്കല്ലൂര്‍ എന്‍.സുന്ദരന്‍ തമ്പി (പ്രസി.), വി.ശാന്തപ്പന്‍ നായര്‍, കെ.ഗോപാലകൃഷ്ണന്‍ (വൈസ് പ്രസി.), സി.വാമദേവന്‍ നായര്‍ (സെക്ര.), എസ്.ശ്രീകുമാരന്‍ നായര്‍ (ജോ. സെക്ര.), വി.സുദര്‍ശനന്‍ നായര്‍ (ഖജാ.)

ഓണാഘോഷവും ഓണക്കോടി വിതരണവും

നെല്ലിമൂട്:
ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാലയുടെയും ഉപസമിതികളുടെയും നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, ക്വിസ് മത്സരം, ഓണമത്സരങ്ങള്‍, മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ നെല്ലിമൂട് ശ്രീധരന്‍, മിസ്റ്റര്‍ ഇന്ത്യയായി തിരഞ്ഞെടുത്തിട്ടുള്ള വി.എന്‍. ഷാജി, മികച്ച കര്‍ഷകര്‍ എന്നിവരെ ആദരിക്കല്‍, ഓണക്കോടി വിതരണം എന്നിവ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രവിയുടെ അധ്യക്ഷതയില്‍ കൂടിയ ഓണാഘോഷ സമ്മേളനം സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍മാന്‍ ആര്‍.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.രാജ്േമാഹന്‍ ഓണദിന സന്ദേശം നല്‍കി. ഉദിയന്‍കുളങ്ങര റോട്ടറി ക്ലബ് പ്രസിഡന്റ് ആര്‍.ജെ.രാജ്കുമാര്‍ നിര്‍ധനരായവര്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു.

അനുസ്മരണം നടത്തി

കൊല്ലങ്കോട്:
പാപ്പനംകോട് മാധവമഠം സി.വി.എന്‍. കളരിഗുരുക്കള്‍ കൊല്ലങ്കോട് ആര്‍.രാമചന്ദ്രന്‍ നായരുടെ രണ്ടാം ചരമവാര്‍ഷികവും അനുസ്മരണ യോഗവും നടന്നു. പാപ്പനംകോട് കളരിയില്‍ നടന്ന യോഗത്തില്‍ കവി കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ആര്‍.വി.ഗൗതമന്‍, കൊല്ലങ്കോട് എസ്.ആര്‍.കാര്‍ത്തികേയ കുറുപ്പ്, വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

അഷ്ടമിരോഹിണി ഉത്സവം

വെങ്ങാനൂര്‍:
ചാവടിനട അമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം സപ്തംബര്‍ ഒന്നു മുതല്‍ അഞ്ച് വരെ നടക്കും. ഒന്നിന് നീലമന ഈശ്വരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി സന്തോഷ് പോറ്റിയുടെയും കാര്‍മികത്വത്തില്‍ രാവിലെ പതിവ് പൂജകള്‍. രാത്രി 9ന് ഗാനമേള. രണ്ടിന് വൈകീട്ട് അഞ്ചിന് ഭജന, രാത്രി 8.15ന് ഈശ്വരനാമഘോഷം. 4ന് 11.30ന് സമൂഹസദ്യ, രാത്രി 8.30ന് നൃത്തനൃത്ത്യങ്ങള്‍. 5ന് രാവിലെ 8.30ന് ദേവിക നയിക്കുന്ന ഭക്തിഗാന സംഗീതാര്‍ച്ചന, 9ന് പാല്‍പൊങ്കാല, 11.30ന് സമൂഹസദ്യ എന്നിവ ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram