കന്യാകുമാരിയില്‍ കടല്‍ക്ഷോഭം: ബോട്ട് സര്‍വീസ് മുടങ്ങി

Posted on: 01 Sep 2015നാഗര്‍കോവില്‍: കന്യാകുമാരിയില്‍ ശക്തമായ കാറ്റും കടല്‍ക്ഷോഭവും കാരണം ബോട്ട് സര്‍വീസ് മുടങ്ങുന്നു. കഴിഞ്ഞ അവധി ദിവസങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ട കന്യാകുമാരിയില്‍ കടല്‍ക്ഷോഭം കാരണം മണിക്കൂറുകള്‍ ബോട്ട് സര്‍വീസ് നിര്‍ത്തി െവച്ചു. രാവിലെ മുതല്‍ ബോട്ട് സര്‍വീസിനായി നിരയില്‍ കാത്ത് നിന്ന വിനോദസഞ്ചാരികള്‍ നിരാശയോടെ മടങ്ങി.
തിങ്കളാഴ്ച രാവിലെ കടല്‍ ഉള്‍വലിഞ്ഞ നിലയില്‍ കാണപ്പെട്ടു. ഇതിനാല്‍ രാവിലെ ബോട്ട് സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെച്ചു. കടല്‍ക്ഷോഭവും, ഉള്‍വാങ്ങലും ചില ദിവസങ്ങളായി തുടരുന്നു. ഇതുകാരണം ഓണ അവധിക്ക് കന്യാകുമാരിയില്‍ എത്തിയ വിനോദസഞ്ചാരികളില്‍ ഏറിയ പങ്കും വിവേകാനന്ദ മണ്ഡപവും, തിരുവള്ളുവര്‍ ശിലയും കാണാനാകാതെ മടങ്ങേണ്ടിവന്നു.

More Citizen News - Thiruvananthapuram