സ്വാഗതസംഘം

Posted on: 01 Sep 2015തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗം നടന്നു. ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കരുണാകരന്‍പിള്ള അധ്യക്ഷനായി.
സ്വാഗതസംഘം ഭാരവാഹികളായി ഡി.സി.സി. പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണപിള്ള (ചെയര്‍മാന്‍), ആര്‍.രാജന്‍ കുരുക്കള്‍ (ജനറല്‍ കണ്‍വീനര്‍), വി.മദുസൂദനന്‍ (കണ്‍വീനര്‍), വി.ശ്രീകുമാര്‍ (ജോ. കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണനും പങ്കെടുത്തു.

More Citizen News - Thiruvananthapuram