മൂന്നിടത്തായി മാല പൊട്ടിക്കല്‍: 14 പവന്‍ കവര്‍ന്നു

Posted on: 01 Sep 2015നാഗര്‍കോവില്‍: ഞായറാഴ്ച കന്യാകുമാരി, രാജാക്കമംഗലം, തെന്‍താമരക്കുളം പ്രദേശങ്ങളില്‍ അജ്ഞാതര്‍ സ്ത്രീകളുടെ മാലപൊട്ടിച്ചെടുത്തു. പതിനാലുപവനാണ് ഒറ്റ ദിവസം കവര്‍ന്നത്. കന്യാകുാമരി പല്ലന്‍ നഗറിലെ ശെല്‍വരാജിന്റെ ഭാര്യ ബാദി (31) കടയില്‍ നിന്ന് രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ കുണ്ടല്‍ ഭാഗത്ത് വാഹനം തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ കിടന്ന ആറ് പവന്‍ മാല യുവാവ് കവര്‍ന്നു. കന്യാകുമാരി പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തിരച്ചില്‍ നടത്തുന്നു.
രാജാക്കമംഗലം ഗണപതിപുരത്തിനടുത്ത് പൂച്ചിക്കാട് സ്വദേശിനി സാവിത്രി (61) റോഡില്‍ നടന്ന് പോകുമ്പോഴാണ് മൂന്ന് പവന്‍ മാല മോഷ്ടാക്കള്‍ കവര്‍ന്നത്. ഞായറാഴ്ച വൈകീട്ട് സാവിത്രി റോഡില്‍ നടന്നു പോകുമ്പോള്‍ ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ തടഞ്ഞുനിര്‍ത്തി മാല പൊട്ടിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു. രാജാക്കമംഗലം പോലീസ് കേസെടുത്തു.
കോയമ്പത്തൂര്‍ വാല്‍പ്പാറ സ്വദേശി പാണ്ഡ്യരാജന്റെ ഭാര്യ നാഗമണി അമ്മാളിന്റെ കഴുത്തില്‍ നിന്ന് 5 പവന്റെ മാല നഷ്ടമായത് സ്വാമിതോപ്പ് വൈകുണ്ഠപതിയില്‍ െവച്ചാണ്. ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോള്‍ തിരക്കിനിടയിലാണ് മോഷ്ടാക്കള്‍ മാല കവര്‍ന്നത്. തെന്‍താമരക്കുളം പോലീസ് കേസെടുത്തു. ക്ഷേത്രത്തിലെ നിരീക്ഷണ കമാറയില്‍ നിന്ന് രണ്ട് സ്ത്രീകളാണ് മാല പൊട്ടിച്ചതെന്ന് തെളിഞ്ഞതായും ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതായും പോലീസ് പറഞ്ഞു.

More Citizen News - Thiruvananthapuram