യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഐക്യ കണ്‍വെന്‍ഷന്‍ 18 മുതല്‍

Posted on: 01 Sep 2015തിരുവനന്തപുരം : യുണൈറ്റഡ്ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വിവിധ സഭകളുടെ സഹകരണത്തോടെ വാര്‍ഷിക ഐക്യ കണ്‍വന്‍ഷന്‍ സപ്തംബര്‍ 18 മുതല്‍ 20 വരെ പുന്നന്റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിംഹാസന കത്തീഡ്രലില്‍ നടക്കും. 18ന് വൈകീട്ട് ആറിന് മലങ്കര കത്തോലിക്കാ അതിരൂപതാ സഹായ മെത്രന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയസ് ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ വികാരി എല്‍ദോ പോള്‍ മറ്റമന ആധ്യക്ഷ്യം വഹിക്കും. പൗരസ്ത്യ സുവിശേഷ സമാജം ജനറല്‍ സെക്രട്ടറി പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ മൂന്നു ദിവസങ്ങളിലും വചന സന്ദേശം നല്‍കും. തിരുവനന്തപുരം മാസ് ക്വയറിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് യു.സി.എം. പ്രസിഡന്റ് പ്രൊഫ. തോമസ് ഫിലിപ്പ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ. കോശി എം.ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram