സ്മാര്‍ട്ട് സിറ്റി: തിരുവനന്തപുരത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധം

Posted on: 01 Sep 2015തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് തിരുവനന്തപുരം നഗരത്തെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ജി.ആര്‍.അനില്‍ പറഞ്ഞു.
രാജ്യത്തെ 24 സംസ്ഥാന തലസ്ഥാനങ്ങള്‍ സ്മാര്‍ട്ട് നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ കേരളത്തിന്റെ തലസ്ഥാന നഗരത്തെ മാത്രം ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കേണ്ടതുണ്ട്. കേന്ദ്ര പദ്ധതികളില്‍ കേരളത്തോടുള്ള അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത് കോണ്‍ഗ്രസ്സാണെങ്കിലും ബി.ജെ.പിയാണെങ്കിലും കേരളത്തോട് സ്വീകരിക്കുന്നത് ചിറ്റമ്മനയമാണ്.
കേന്ദ്രപദ്ധതികള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചയും അവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്്. ബി.ജെ.പി.യും കോണ്‍ഗ്രസ്സും ചേര്‍ന്ന് വികസനകാര്യത്തില്‍ തലസ്ഥാന ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ജി.ആര്‍.അനില്‍ പ്രസ്താവനയില്‍ പറഞ്ഞു.

More Citizen News - Thiruvananthapuram