പാലിയേറ്റീവ് കെയറിലെ അശരണര്‍ക്ക് സദ്യ ഒരുക്കി ഡി.വൈ.എഫ്.ഐ.

Posted on: 31 Aug 2015വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ. പുല്ലമ്പാറ മേഖലാ കമ്മിറ്റി ഓണം ആഘോഷിച്ചത് ഗോകുലം മെഡിക്കല്‍ കോളേജ് പാലിയേറ്റീവ് കെയറില്‍ കിടക്കുന്ന ആരോരുമില്ലാത്തര്‍ക്ക് സദ്യ നല്‍കിയായിരുന്നു. പാലിയേറ്റീവ് വിഭാഗത്തിലെ നൂറോളം അശരണര്‍ക്ക് സദ്യ ഒരുക്കുകയും അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചും ഒരു പകല്‍ പ്രവര്‍ത്തകര്‍ അവിടെ ചെലവഴിച്ചു. ഇരപ്പില്‍ രാമചന്ദ്രനെക്കൊണ്ട് തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയാണ് നല്‍കിയത്.
സി.പി.എം. ഏരിയാ സെക്രട്ടറി ഡി.കെ.മുരളി ഓണസന്ദേശം നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. എ.എ.റഹീം, ശ്രീകണ്ഠന്‍ നായര്‍, മരുതുംമൂട് സുരേഷ്, ഇ.എ.മജീദ്, പി.ജി.സുധീര്‍, സജീര്‍മുഹമ്മദ്, ദില്‍ഷാദ്, വേങ്കമലഷിബു, ഡോ.രാമന്‍ നായര്‍, ആനന്ദ്, ജിതോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram