ചേന്നന്‍പാറ എ.ഡി.എസ്. വാര്‍ഷികവും തൊഴിലുറപ്പ് സംഗമവും

Posted on: 31 Aug 2015വിതുര: ചേന്നന്‍പാറ എ.ഡി.എസ്. വാര്‍ഷികവും തൊഴിലുറപ്പ് സംഗമവും ഓണാഘോഷവും വിവരാവകാശ കമ്മിഷണര്‍ അഡ്വ. സി.എസ്.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം മാങ്കുന്നില്‍ പ്രകാശ് അദ്ധ്യക്ഷനായി. കാംകോ ചെയര്‍മാന്‍ ചാരുപാറ രവി, എല്‍.വി.വിപിന്‍, എല്‍.ബീന, ശാന്തി ജി.നായര്‍, ഒ.ശകുന്തള, അഡ്വ. സി.എസ്.വിദ്യാസാഗര്‍, എസ്.സഞ്ജയന്‍, പി.ബാലകൃഷ്ണന്‍ നായര്‍, എസ്.എന്‍.ക്ലമന്റ്, സീനത്ത്, രാധാ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചേന്നന്‍പാറ സ്വദേശിയായ വിവരാവകാശ കമ്മിഷണര്‍ ശശികുമാര്‍, ഏറ്റവും കൂടുതല്‍ കാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.അയ്യപ്പന്‍ പിള്ള, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവരെ വാര്‍ഡംഗം ആദരിച്ചു.

More Citizen News - Thiruvananthapuram