നവീകരിച്ച വിതുര പഞ്ചായത്തോഫീസ് ഉദ്ഘാടനം സപ്തംബര്‍ നാലിന്‌

Posted on: 31 Aug 2015വിതുര: രണ്ടാംനില പണിത് നവീകരിച്ച വിതുര പഞ്ചായത്തോഫീസ്, പുതിയ ഗാന്ധി പ്രതിമ, യു.പി. സ്‌കൂള്‍ കവാടം, വി.എച്ച്.എസ്.ഇ. മന്ദിരം എന്നിവ സപ്തംബര്‍ 4 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
തോട്ടം, ആദിവാസി മേഖലകള്‍ക്കടക്കം പ്രയോജനം കിട്ടുന്ന വികസന പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിക്കായുള്ള ശ്രമത്തിലാണ് വിതുര പഞ്ചായത്തധികൃതര്‍. മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടറായി നിയമിതനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.എസ്.വിദ്യാസാഗര്‍, സംസ്ഥാന അധ്യാപക പുരസ്‌കാരം നേടിയ വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ദിവ്യ എന്നിവരെ പൊതുയോഗത്തില്‍ മുഖ്യമന്ത്രി അനുമോദിക്കും.

More Citizen News - Thiruvananthapuram