ഓണാഘോഷം

Posted on: 31 Aug 2015വര്‍ക്കല: പനയറ മിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷം 31ന് സമാപിക്കും. രാവിലെ 9 മുതല്‍ കായികമത്സരങ്ങളുടെ ഫൈനല്‍. 3ന് മുളയില്‍കയറ്റം, 5ന് വടംവലിമത്സരം, രാത്രി 7.30ന് സാംസ്‌കാരിക സമ്മേളനവും സമ്മാനദാനവും വര്‍ക്കല കഹാര്‍ എം.എല്‍.എ നിര്‍വഹിക്കും. 9ന് ഗാനമേള
വര്‍ക്കല: നഗരസഭ 13-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജമീല നിര്‍വഹിച്ചു. ആര്‍.മോഹന്‍ദാസ് ആധ്യക്ഷ്യം വഹിച്ചു. കൗണ്‍സിലര്‍ ബിജു ഗോപാലന്‍, രാജേന്ദ്രന്‍, സുലോജനന്‍, വാമദേവന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram