ഓണാഘോഷം

Posted on: 31 Aug 2015കല്ലമ്പലം: പുല്ലൂര്‍മുക്ക് ദേശീയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടന്നു. ഗ്രന്ഥശാലാങ്കണത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ കല്ലമ്പലം നകുലന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സുധാകരന്‍ അധ്യക്ഷനായി. സെക്രട്ടറി കല്ലമ്പലം സെയ്ഫുദീന്‍ സ്വാഗതം ആശംസിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രേംസലിം അവതരിപ്പിച്ച പാമ്പു പ്രദര്‍ശനവും ബോധവത്കരണ സെമിനാറും നടന്നു. കാഷ് അവാര്‍ഡ് കവി പേരൂര്‍ സത്താര്‍ നല്‍കി.

More Citizen News - Thiruvananthapuram