നാടെങ്ങും ചതയദിനാഘോഷം

Posted on: 31 Aug 2015വെഞ്ഞാറമൂട്: വാമനപുരം എസ്.എന്‍.ഡി.പി. യൂണിയന്റെ കീഴിലെ ശാഖകളുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങള്‍ നടന്നു.
വാമനപുരം, കീഴ്‌ച്ചേരി, വലിയകട്ടയ്ക്കാല്‍, തുമ്പോട്, മൂന്നാനക്കുഴി, വെള്ളുമണ്ണടി, ആറാന്താനം, മേലാറ്റുമൂഴി, പൂവത്തൂര്‍, വെഞ്ഞാറമൂട്, ചീരാണിക്കര തുടങ്ങിയ ശാഖകളില്‍ വിപുലമായ പരിപാടികളാണ് നടന്നത്.
പായസസദ്യ, ഗുരുവന്ദനം, ഘോഷയാത്ര, പ്രാര്‍ഥനാ സദസ്സ്, സഹായവിതരണങ്ങള്‍, അനുസ്മരണ പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, പുസ്തകപ്രദര്‍ശനം തുടങ്ങിയവ നടന്നു.
യൂണിയന്‍ പ്രസിഡന്റ് പാങ്ങോട് വി.ചന്ദ്രന്‍, സെക്രട്ടറി ഡി.പ്രേംരാജ്, യൂണിയന്‍ ഭാരവാഹികളായ എസ്.ആര്‍.രജികുമാര്‍, ലിനുനളിനാക്ഷന്‍, കെ.ആര്‍.ബലചന്ദ്രന്‍, ശശിധരന്‍ കീഴ്‌ച്ചേരി, അനില്‍കുമാര്‍, സച്ചു, സജീവ് തുടങ്ങിയവര്‍ വിവിധ ശാഖകളിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram