പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മാണം പോലീസ് തടഞ്ഞു

Posted on: 31 Aug 2015നെടുമങ്ങാട്: ശ്രീനാരായണ ഗുരുദേവന്റെ സ്മരണ പുതുക്കി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ചതയദിനം ആഘോഷിച്ചു.
നെടുമങ്ങാട് താലൂക്കിലെ ആര്യനാട്, വാമനപുരം, നെടുമങ്ങാട് എസ്.എന്‍.ഡി.പി. യോഗം യൂണിയനുകളില്‍പ്പെട്ട ശാഖായോഗങ്ങളില്‍ ഗുരുപൂജ, ഘോഷയാത്ര, കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവയോടെ ചതയദിനം ആഘോഷിച്ചു. കുറ്റിച്ചല്‍, ഉത്തരംകോട്, പരുത്തിപ്പള്ളി, ഉഴമലയ്ക്കല്‍, മൂഴി, കൊന്നമൂട്ട്മണ്‍പുറം ശാഖായോഗങ്ങളില്‍ ചതയദിനം ആഘോഷിച്ചു.

നെടുമങ്ങാട്:
ഉഴമലയ്ക്കല്‍ എസ്.എന്‍.ഡി.പി. യോഗം ശാഖ എലിയാവൂര്‍ പാലത്തില്‍ ചതയദിനാഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന കൊടി തോരണങ്ങള്‍ നശിപ്പിച്ചു. പാലത്തിന്റെ ഇരുഭാഗത്തുമായി കെട്ടിയിരുന്ന മഞ്ഞ കൊടികളാണ് നശിപ്പിച്ചത്. ആര്യനാട് പോലീസിന് പരാതി നല്‍കി.
കൊടിതോരണങ്ങള്‍ നശിപ്പിച്ചവരെ അറസ്റ്റ് ചെയ്യാന്‍ നടപടിയെടുക്കണമെന്ന് ശാഖാ പ്രസിഡന്റ് ആര്‍.സുഗതന്‍, സെക്രട്ടറി എസ്.ഷിജു എന്നിവര്‍ ആവശ്യപ്പെട്ടു.

നെടുമങ്ങാട് :
ആനാട് പുത്തന്‍പാലത്ത് പുറമ്പോക്ക് ഭൂമി കൈയേറി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലീസെത്തി തടഞ്ഞു. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ കണക്കാക്കി പുറമ്പോക്ക് ഭൂമി ഉള്‍െപ്പടെ ഇടിച്ചുനിരത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്, നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പോലീസെത്തി തടയുകയായിരുന്നു.

More Citizen News - Thiruvananthapuram