ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് 280 കോടി അനുവദിക്കും - കേന്ദ്രമന്ത്രി

Posted on: 31 Aug 2015തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണത്തിനായി 280 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്ന് കേന്ദ്ര ടൂറിസംവകുപ്പ് സഹമന്ത്രി മഹേഷ് ശര്‍മ. നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും വളരെ പ്രത്യേകതയുള്ളവയാണ്. ഇവ സംരക്ഷിക്കപ്പെടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ഇവയുടെ സംരക്ഷണത്തിനായി നൂറു കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാതിമതഭേദമില്ലാതെ കേരളത്തില്‍ ആഘോഷിക്കുന്ന ഓണം വലിയ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഒത്തൊരുമയുടെ ഈ ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകളും നേരുന്നതായി അദ്ദേഹം പറഞ്ഞു.

More Citizen News - Thiruvananthapuram