അയ്യങ്കാളി ജയന്തി

Posted on: 31 Aug 2015തിരുവനന്തപുരം: കേരള പുലയന്‍ മഹാസഭയുടെ അയ്യങ്കാളി ജന്മദിനാഘോഷം സംസ്ഥാന വൈസ് പ്രസിഡന്റ് അമ്പലത്തറ ശ്രീരംഗനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. രാജ്, എന്‍. ഗോപന്‍, ആര്‍.സുനിത, ജി.രാധ എന്നിവര്‍ സംസാരിച്ചു.

ശമ്പളം മുടങ്ങി
തിരുവനന്തപുരം:
മേലുദ്യോഗസ്ഥരുടെ അനാസ്ഥകാരണം തിരുവനന്തപുരം ഡിവിഷന് കീഴില്‍പെട്ട കുളത്തൂപ്പുഴ, അഗസ്ത്യവനം റെയ്ഞ്ചുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ലെന്ന് കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ആരോപിച്ചു. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram