നെയ്യാര്‍ മേളയില്‍ വള്ളംകളി നടത്തി

Posted on: 31 Aug 2015നെയ്യാറ്റിന്‍കര: നെയ്യാര്‍മേളയുടെ ഭാഗമായി ചെങ്കല്‍ വലിയകുളത്തില്‍ വള്ളംകളി മത്സരം നടത്തി. പരിസ്ഥിതി മതസൗഹാര്‍ദ്ദ സമ്മേളനവും കവിയരങ്ങും നടന്നു.
കവിയരങ്ങില്‍ ബിജു ബാലകൃഷ്ണന്‍, സുമേഷ് കൃഷ്ണന്‍, ഉദയന്‍ കൊല്ലോട് എന്നിവര്‍ പങ്കെടുത്തു. മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ ഗാന്ധിമിത്രമണ്ഡലം സെക്രട്ടറി സനില്‍ കുളത്തിങ്കല്‍ അദ്ധ്യക്ഷനായി. എം. ഷാനവാസ്, ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ എം. വേണുഗോപാലന്‍ തമ്പി, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതിതിരുനാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വള്ളംകളി മത്സരങ്ങള്‍ കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ കെ.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. എച്ച്.സുഗന്ധി അധ്യക്ഷയായി. കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ്, കെ.ആന്‍സലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വള്ളംകളി മത്സരത്തില്‍ എം.ഷാനവാസ് ക്യാപ്റ്റനായ കുമരകം ടീം ഒന്നാം സ്ഥാനവും, സനില്‍ കുളത്തിങ്കല്‍ ക്യാപ്റ്റനായ ചെങ്കല്‍ ടീം രണ്ടാം സ്ഥാനവും നേടി.

More Citizen News - Thiruvananthapuram