ഓണാഘോഷം നടത്തി

Posted on: 31 Aug 2015നെയ്യാറ്റിന്‍കര: നേതാജി സ്വയംസഹായ സംഘത്തിന്റെ ഓണാഘോഷ പരിപാടികള്‍ എ.ടി. ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംഘം ചെയര്‍മാന്‍ എസ്. രാജന്‍, ട്രഷറര്‍ പാറശ്ശാല സെയ്ദാലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്‍, സി. ശിവതാണു ആശാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പഠനോപകരണം വിതരണം ചെയ്തു
നെയ്യാറ്റിന്‍കര:
കേരള പുലയര്‍ മഹാസഭ മുടവൂര്‍പ്പാറ ശാഖയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും വിതരണവും നടത്തി. ശാഖ മുന്‍ പ്രസിഡന്റ് എ. വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് ബാബുക്കുട്ടന്‍ അധ്യക്ഷനായി. എസ്.എസ്. വിജയകുമാര്‍, ദീപു, രവീന്ദ്രന്‍, ഷാജി ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിക്ക് മുള്ളുവിള പൗലോസ് മെമ്മോറിയല്‍ ട്രോഫിയും കാഷ് അവാര്‍ഡും വിതരണം ചെയ്തു.

More Citizen News - Thiruvananthapuram