കാഞ്ഞിരംകുളം ചൈതന്യാ ഫാമിലിക്ലബ് ഓണാഘോഷം

Posted on: 31 Aug 2015കാഞ്ഞിരംകുളം: കാഞ്ഞിരംകുളം ചൈതന്യാ ഫാമിലിക്ലബ് ഓണാഘോഷം നടത്തി. ശ്രീചിത്രാഹോമിലെ കുട്ടികളുമായി നടത്തിയ ഓണാഘോഷം നിയമസഭാ സ്​പീക്കര്‍ എന്‍. ശക്തന്‍, ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡോ. എസ്. മോഹനചന്ദ്രന്‍ അദ്ധ്യക്ഷനായി. പരീക്ഷകളില്‍ വിജയം നേടിയവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. എം.ആര്‍. രാജഗുരുബാല്‍, കാഞ്ഞിരംകുളം ഗിരി, കരുംകുളം രാധാകൃഷ്ണന്‍, എല്‍. സത്യദാസ്, ശകുന്തള, എന്‍.എല്‍. ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram