ആനാവൂരില്‍ സമൂഹ്യവിരുദ്ധ ശല്യം പെരുകുന്നതായി പരാതി

Posted on: 31 Aug 2015വെള്ളറട: ആനാവൂരിലും പരിസരപ്രദേശത്തും സമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നതായി പരാതി. കൂടാതെ രാത്രിയില്‍ വീടുകളില്‍ മോഷണവും വ്യാപകമാകുന്നു. രാപകല്‍ ഭേദമന്യേ തുടരുന്ന ഇക്കൂട്ടരുടെ ശല്യം നാട്ടുകാരുടെ ൈസ്വര്യം കെടുത്തുന്നു. ഇവര്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഇക്കൂട്ടര്‍ സംഘടിച്ച് ആക്രമിക്കുന്നതും പതിവാണ്.
വീടുകളില്‍ ഉണക്കാനിട്ടിരിക്കുന്ന റബ്ബര്‍ഷീറ്റുകളും, സമീപത്ത്‌ െവച്ചിരിക്കുന്ന പാത്രങ്ങളുമാണ് പ്രധാനമായും മോഷ്ടിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഇക്കൂട്ടരില്‍ ചിലര്‍ കമ്പിളിഷീറ്റ് വില്‍ക്കാന്‍ എത്തിയ അന്യസംസ്ഥാന കച്ചവടക്കാരനെ ആക്രമിച്ച്, അയാളുടെ കൈവശമുണ്ടായിരുന്ന ഷീറ്റ് കവര്‍ന്നു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ച് പോലീസ് എത്തി ഒരാളെ പിടികൂടിയെങ്കിലും ശേഷിച്ചവര്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് പരാതിക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സാധനം ഉടമയെ തിരിച്ചേല്‍പ്പിച്ചശേഷം ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.

More Citizen News - Thiruvananthapuram