ശ്രീകൃഷ്ണ ജയന്തി: സംഗീതനാദാര്‍ച്ചന നടത്തി

Posted on: 31 Aug 2015നെയ്യാറ്റിന്‍കര: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സംഗീതനാദാര്‍ച്ചന സംഘടിപ്പിച്ചു. വെണ്‍പകല്‍ സുരേന്ദ്രന്‍ നാദാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചു.
ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ നാരായണന്‍ നമ്പൂതിരി അധ്യക്ഷനായി. മേഖലാ കാര്യദര്‍ശി ജി.സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ശിവശങ്കരപിള്ള, എസ്.കെ. ജയകുമാര്‍, മണികണ്ഠന്‍, ചെങ്കല്‍ രാധാകൃഷ്ണന്‍, എസ്.എസ്.ശ്രീകേഷ് എന്നിവര്‍ പ്രസംഗിച്ചു. ചിത്രരചനാ മത്സരം നടത്തി.
31ന് രാവിലെ 7ന് പതാകാരോഹണം. സപ്തംബര്‍ 1ന് രാവിലെ 8ന് കൃഷ്ണഗാഥാ പാരായണം, 9ന് ചിത്രരചനാ മത്സരം. 2ന് വൈകീട്ട് 5ന് കാണിക്ക സമര്‍പ്പണം. 3ന് രാവിലെ 9ന് ഗോമാതാ പൂജ. 4ന് വൈകീട്ട് 5ന് ഉറിയടി. 5ന് വൈകീട്ട് 6ന് ശോഭായാത്ര.

More Citizen News - Thiruvananthapuram