പെരുന്നാളിന് കൊടിയേറി

Posted on: 31 Aug 2015നെയ്യാറ്റിന്‍കര: മഞ്ചവിളാകം പൂവത്തൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിലെ പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോണ്‍ പുന്നാറ കൊടിയേറ്റി. സപ്തംബര്‍ 8ന് സമാപിക്കും.
31 മുതല്‍ സപ്തംബര്‍ 8 വരെ വൈകീട്ട് 4.30ന് ജപമാല, സന്ധ്യാപ്രാര്‍ഥന, കുര്‍ബാന എന്നിവ ഉണ്ടായിരിക്കും. 31 മുതല്‍ സപ്തംബര്‍ 4 വരെ ബ്രദര്‍ ജോയിക്കുട്ടി നയിക്കുന്ന നവീകരണ ധ്യാനം ഉണ്ടായിരിക്കും.
സപ്തംബര്‍ നാലിന് ഭക്ത സംഘടനകളുടെ വാര്‍ഷികം നടക്കും. 5ന് സഹായമെത്രാന്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം. 8ന് വൈകീട്ട് പെരുന്നാള്‍ കുര്‍ബാന തുടര്‍ന്ന് കൊടിയിറക്ക്.

More Citizen News - Thiruvananthapuram