പരിപാടികളില്‍ പ്രേക്ഷകനിറവ്‌

Posted on: 31 Aug 2015തിരുവനന്തപുരം: ഓണം വാരാഘോഷം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കേ വിവിധവേദികളില്‍ കാഴ്ചക്കാരുടെ നിറവ്. നിറഞ്ഞ സദസ്സിലാണ് എല്ലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടത്. കാവാലം ശ്രീകുമാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസി, മഞ്ജരി തുടങ്ങി വിവിധ തലമുറകളില്‍ പെട്ടവരുടെ കലാപ്രകടനങ്ങളാണ് വിവിധ വേദികളില്‍ അവതരിപ്പിക്കപ്പെട്ടത്.
കനകക്കുന്ന് തിരുവരങ്ങ് നാടന്‍കലകള്‍, മലയന്‍കെട്ട്, തോറ്റം പാട്ട് എന്നിവയ്ക്ക് വേദിയായി. വൈകുന്നേരം നടന്ന നാട്ടരങ്ങ്, അര്‍ജുനനൃത്തം, പടയണി എന്നിവ കാണാന്‍ വന്‍തിരക്കാണനുഭവപ്പെട്ടത്. ഓണം വാരാഘോഷം കൊടിയിറങ്ങുന്നതോടനുബന്ധിച്ച് വേദികളെല്ലാം ജനനിബിഡമായിരുന്നു.
പുത്തന്‍തലമുറയെ ആവേശഭരിതമാക്കുന്ന പരിപാടികളും നാടന്‍കലകളും കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു ഞായറാഴ്ച നടന്ന ഓണാഘോഷപരിപാടി.

More Citizen News - Thiruvananthapuram