കടകളില്‍ മോഷണം: രണ്ട് പേര്‍ അറസ്റ്റില്‍

Posted on: 31 Aug 2015നെയ്യാറ്റിന്‍കര: കടകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തുന്ന രണ്ട് പേരെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ കാഞ്ഞിരംമൂട്ട് കടവ് കടമ്പറയ്ക്കല്‍ വീട്ടില്‍ ക്രിസ്റ്റിന്‍(22), അമരവിള, നടൂര്‍ക്കൊല്ല ശാന്തി ഭവനില്‍ കലാധരന്‍(36) എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്.
അടുത്തിടെ നെയ്യാറ്റിന്‍കര, ബാലരാമപുരം, അമരവിള എന്നിവിടങ്ങളില്‍ കടകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. നെയ്യാറ്റിന്‍കര ആശുപത്രി ജങ്ഷന് സമീപം വെച്ചായിരുന്നു പ്രതികളെ പിടികൂടിയത്.
നെയ്യാറ്റിന്‍കര ജലസേചന വകുപ്പ് ഓഫീസ്, ആലുംമൂടിലെ പച്ചക്കറിക്കട, അവണാകുഴിയില്‍ മോഹനന്റെ പലചരക്ക് കട, വഴിമുക്കിലെ മൊബൈല്‍ കട എന്നിവിടങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതികളാണ് ഇവര്‍. വീടുകളിലും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. ഇരുമ്പില്‍ വിജയന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെയും പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

More Citizen News - Thiruvananthapuram