നാടെങ്ങും ചതയദിനമാഘോഷിച്ചു

Posted on: 31 Aug 2015വെള്ളറട: ഗ്രാമവീഥികളെ പീതവര്‍ണമയമാക്കി നാടെങ്ങും ചതയദിന ഘോഷയാത്രകള്‍ നടത്തി. മുത്തുക്കുടയും താലപ്പൊലിയുമേന്തിയ ബാലികാബാലന്‍മാര്‍, പീതവസ്ത്രധാരികളായ ശ്രീനാരായണീയര്‍, നിശ്ചലദൃശ്യങ്ങള്‍, ഫ്‌ളോട്ടുകള്‍, വാദ്യമേളങ്ങള്‍ എന്നിവ ഘോഷയാത്രകള്‍ക്ക് പകിട്ടേകി.
എസ്.എന്‍.ഡി.പി. യൂണിയന്റെ മലയോരമേഖലയിലെ വിവിധ ശാഖകളില്‍ നടന്ന ചതയദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഘോഷയാത്രകള്‍ സംഘടിപ്പിച്ചത്. മീതി ശാഖയുടെ ചതയദിനാഘോഷം അഞ്ച് മേഖലകളിലായിട്ട് നടന്നു. രാവിലെ നടന്ന പതാക ഉയര്‍ത്തല്‍ ശാഖാപ്രസിഡന്റ് നിര്‍വഹിച്ചു. വൈകീട്ട് നടന്ന ശ്രീനാരായണ ധര്‍മ്മ പ്രചാരണസമ്മേളനം എ.ടി.ജോര്‍ജ്ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് വയ്‌ക്കോട് വി.സുധാകരന്‍ അധ്യക്ഷനായി. പ്രൊഫ.ചന്ദ്രബാബു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി, ജെ.ഷൈന്‍കുമാര്‍, പാറശ്ശാല ബാലചന്ദ്രന്‍, വാറ്റുപുര എ.വിജയകുമാര്‍, ആര്‍.രജിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മുതിര്‍ന്ന അമ്മമാരെ ആദരിക്കല്‍, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവ നടന്നു.
തട്ടിട്ടമ്പലം ശാഖയുടെ ശ്രീനാരായണജയന്തി ഘോഷയാത്ര വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന ധര്‍മ്മപ്രചാരണസമ്മേളനം ചുഴാല്‍ ജി.നിര്‍മ്മലന്‍ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. പാലിയോട് കാവില്‍ ശാഖയുടെ ഘോഷയാത്ര ചാമവിളയില്‍ ചൂഴാല്‍ ജി.നിര്‍മ്മലന്‍ ഉദ്ഘാടനംചെയ്തു. വെള്ളറട ശാഖയില്‍ നടന്ന ആഘോഷങ്ങള്‍ പ്രസിഡന്റ് സുധാകരന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനംചെയ്തു.
കാരക്കോണം, തേക്കുപാറ, മണ്ണാംകോണം, കരിക്കാമന്‍കോട്, വേങ്കോട്, ആലത്തൂര്‍, കൂട്ടമല, ദേവികോട് തുടങ്ങിയ ശാഖകളിലും ചതയദിനാഘോഷപരിപാടികള്‍ നടത്തി.

More Citizen News - Thiruvananthapuram