അങ്കണവാടിയില്‍ ഓണമാഘോഷിച്ച് ഭഗത്സിങ് സാംസ്‌കാരിക വേദി

Posted on: 31 Aug 2015കല്ലറ: കരുന്നുകള്‍ക്ക് ഓണസമ്മാനം നല്‍കി കല്ലറ ഭഗത്സിങ് സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍. ഭഗത്സിങ് സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ ഇത്തവണ ഓണാഘോഷത്തിന് കല്ലറ തെങ്ങുംകോട് അങ്കണവാടി തിരഞ്ഞെടുത്തു. കുട്ടികള്‍ക്കുള്ള ഓണക്കിറ്റുകളുമായി പ്രവര്‍ത്തകര്‍ ഇവിടേക്കെത്തി. കലാകായിക മത്സരങ്ങള്‍, ഓണസമ്മാനവിതരണം, ഓണസദ്യ എന്നിവ നടത്തി. വാര്‍ഡംഗം കെ.ശാന്തകുമാര്‍ ഓണസമ്മാന വിതരണോദ്ഘാടനം നടത്തി. യു.സനില്‍കുമാര്‍, അധ്യാപിക പി.രമാദേവി, അഖില്‍ ഹെലിക്‌സ്, അല്‍- അമീന്‍, ആനന്ദവല്ലി എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram