ആശുപത്രി ജീവനക്കാരനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ചവര്‍ അറസ്റ്റില്‍

Posted on: 30 Aug 2015നെടുമങ്ങാട്: ആശുപത്രി ജീവനക്കാരനെ ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പുരുഷ നഴ്‌സ് അന്‍സറിനെ മര്‍ദിച്ചകേസിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം മണക്കാട് കൊഞ്ചിറവിള കഞ്ഞിപ്പുര ജയനിവാസില്‍ ഹരികുമാര്‍ (45), തിരുവനന്തപുരം മുട്ടത്തറ കല്ലുമൂട് രാജീവ് ഗാന്ധി ലെയ്ന്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അരുണ്‍ (25) എന്നിവരെയാണ് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സി.ഐ. സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ നെടുമങ്ങാട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അനന്തുവിനൊപ്പമെത്തിയവരാണ് ചികിത്സാ പിഴവ് ആരോപിച്ച് നഴ്‌സിനെ മര്‍ദിച്ചത്. മര്‍ദനമേറ്റ നഴ്‌സ് ഇന്‍ജക്ഷനെടുത്തത് ശരിയായില്ലെന്നാരോപിച്ചായിരുന്നു മര്‍ദനമെന്ന് പോലീസ് പറഞ്ഞു.

More Citizen News - Thiruvananthapuram