കരുമം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം

Posted on: 30 Aug 2015



തിരുവനന്തപുരം: കരുമം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ 11-ാമത് ഭാഗവത സപ്താഹയജ്ഞവും അഷ്ടമി രോഹിണി മഹോത്സവവും അഭേദാനന്ദാശ്രമം അംബികാനന്ദജി ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ ഷിബു ഗംഗാധരന്‍ അധ്യക്ഷനായ ചടങ്ങില്‍ നടന്‍ സുരേഷ് ഗോപി നക്ഷത്രവന സമര്‍പ്പണം നടത്തി.
2ന് ശ്രീകൃഷ്ണാവതാരം, 3ന് രുഗ്മിണീസ്വയംവരം, 4ന് ആറാട്ടും നടക്കും. സപ്താഹ സമര്‍പ്പണ പൂജയും ശ്രീകൃഷ്ണ ജയന്തി വിശേഷാല്‍ പൂജയും ഉണ്ടാകും. വൈകീട്ട് 7.15ന് ഉറിയടിയും, 8ന് മനമോഹനമാനരസം നടക്കും.

More Citizen News - Thiruvananthapuram