വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ഉത്സവം

Posted on: 30 Aug 2015ചേരപ്പള്ളി: പറണ്ടോട് വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം സപ്തംബര്‍ 3, 4, 5 തീയതികളില്‍ ആഘോഷിക്കും.
3ന് രാത്രി 8.30ന് നാടകം - നിലാമഴയത്ത്. 4ന് രാവിലെ 9ന് പൊങ്കാല, 10ന് ആത്മീയപ്രഭാഷണം, 6.45ന് സാംസ്‌കാരിക സമ്മേളനം, 8.30ന് നൃത്തസന്ധ്യ.
സപ്തംബര്‍ 5ന് ഒന്നിന് ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര പോങ്ങോട്, കടുവാക്കുഴി, പറണ്ടോട്, മുള്ളങ്കല്ല്, ഐത്തി, പൊട്ടന്‍ചിറ, ഹൗസിങ് ബോര്‍ഡ് മഹാവിഷ്ണുക്ഷേത്രം, കോട്ടയ്ക്കകം അയ്യന്‍കാലാമഠം, എരുമോട് ആനന്ദേശ്വരം ശിവക്ഷേത്രം - ആര്യനാട്, ഇറവൂര്‍ പേരപ്പള്ളി വഴി ക്ഷേത്രത്തില്‍ എത്തിച്ചേരും. 7.30ന് നൃത്തോത്സവം- 2015, 12.10 ന് ജന്മാഷ്ടമിപൂജയും അഷ്ടാഭിഷേകവും.

More Citizen News - Thiruvananthapuram