വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം

Posted on: 30 Aug 2015നെടുമങ്ങാട് : അരുവിക്കര എച്ച്.എസ്.എസ്. ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാന്‍സറിനെ പ്രതിരോധിക്കുന്ന വൃക്ഷത്തൈ നടീല്‍ പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ആലുംമൂട് വിജയന്‍ നിര്‍വഹിച്ചു. എം.സേവ്യര്‍, ഹെഡ്മിസ്ട്രസ് പുഷ്പവല്ലി, വിനോജബാബു, ലൈല തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി
നെടുമങ്ങാട് :
നെടുമങ്ങാട് ലയണ്‍സ് ക്ലബ്ബും ആനാട് രാജീവ് ഗാന്ധി കള്‍ച്ചറല്‍ അസോസിയേഷനും തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹായത്തോടെ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജില്ല പഞ്ചായത്തംഗം ആനാട് ജയന്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി.അയ്യപ്പന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആനാട് സുരേഷ്, ഐഡിയല്‍ സന്തോഷ്, ഗോപകുമാര്‍ മേനോന്‍, എ.എ.സലാം, വിജയന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
ഓണക്കിറ്റ് വിതരണം
നെടുമങ്ങാട് :
തേവരുകുഴി റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ അംഗങ്ങള്‍ക്കും ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ലഘുസമ്പാദ്യ പദ്ധതി നിക്ഷേപ തുകയും തിരികെ നല്‍കി.
ചെല്ലാംകോട്: ചെല്ലാംകോട് റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും ആനുകൂല്യ വിതരണവും പ്രൊഫ.നബീസാഉമ്മാള്‍ വിതരണം ചെയ്തു. ഓണക്കിറ്റ്, ഓണക്കോടി, ചികിത്സാസഹായം, കാഷ് അവാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്തു. അസോസിയേഷനിലെ അംഗങ്ങള്‍ക്ക് 1,80,000 രൂപ അംഗങ്ങള്‍ക്ക് ആനുകൂല്യമായി വിതരണം ചെയ്തു. പ്രസിഡന്റ് എ.എസ്.ഹരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുടുംബഡയറക്ടറിയുടെ പ്രകാശനവും നടന്നു. നെടുമങ്ങാട് സി.ഐ. സ്റ്റുവര്‍ട്ട് കീലര്‍, അനില്‍, കെ.ജെ.ബിനു, എം.എസ്.ബിനു, അജിതകുമാരി, താര ജയകുമാര്‍, എ.അജയകുമാര്‍, പി.അജികുമാര്‍ എന്നിവര്‍ സംസാരിച്ചു.

നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിലെ മണക്കോട് വാര്‍ഡില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ.ബിനുവിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. ഉളിയൂര്‍ പ്രഭാകരന്‍നായര്‍, ഗുലാബ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ചതയദിനാഘോഷം
നെടുമങ്ങാട് : എസ്.എന്‍.ഡി.പി. യോഗം കൊന്നമൂട്ട് മണ്‍പുറം എസ്.എന്‍.ഡി.പി. യോഗം ശാഖയുടെ ചതയദിനാഘോഷം 30 ന് നടക്കും. ഉച്ചയ്ക്ക് 2 മുതല്‍ ഘോഷയാത്ര ആരംഭിക്കും.
കുറ്റിച്ചല്‍ എസ്.എന്‍.ഡി.പി. യോഗം ഉത്തരംകോട് ശാഖയുടെ ചതയദിനാഘോഷം 30 ന് നടക്കും. ഉച്ചയ്ക്ക് 12 ന് ഘോഷയാത്ര ആരംഭിക്കും.
കൊടിതോരണങ്ങള്‍ നശിപ്പിച്ചതായി പരാതി
നെടുമങ്ങാട് : മൂഴി എസ്.എന്‍.ഡി.പി. ശാഖ ചതയദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിച്ചതായി പരാതി. ശാഖാ ഭാരവാഹികള്‍ നെടുമങ്ങാട് പോലീസില്‍ പരാതിനല്‍കി.
ഓലിക്കോണം റോഡ് പുനര്‍നിര്‍മ്മിക്കണം
നെടുമങ്ങാട് : നെട്ടിറച്ചിറ-ഓലിക്കോണം-ഒരിയരിക്കോണം റോഡ് പുനര്‍നിര്‍മ്മാണം നടത്താന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് ഓലിക്കോണം റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. എം.എല്‍.എ. ഫണ്ടില്‍നിന്ന് അനുവദിച്ച തുക കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതില്‍ അസോസിയേഷന്‍ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് പി.കൃഷ്ണന്‍നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നെട്ടിറച്ചിറ ശാസ്താ വിജയന്‍നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നെട്ടിറച്ചിറ ജയന്‍, കെ.എസ്.രഘു, അഡ്വ.ശ്രീകുമാര്‍, രഘുധരക്കുരുക്കള്‍, റീട്ടു പ്രതാപന്‍നായര്‍, കെ.ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഓണക്കിറ്റ് വിതരണം
ആനാട് : ആനാട് പ്രിയദര്‍ശിനി ക്ലബ്ബ് സംഘടിപ്പിച്ച ഓണക്കോടി വിതരണം കെ.മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഐ.എ.എസ്. നേടിയ സജുവാഹീദ്, രാഷ്ട്രപതിയുടെ അവാര്‍ഡു നേടിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ എ.ടി.ജോര്‍ജ്, പോലീസ് മെഡല്‍ നേടിയ സതികുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ആനാട് ജയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആര്‍.അജയകുമാര്‍, ആനാട് ജയചന്ദ്രന്‍, എസ്.എന്‍.പുരം ജലാല്‍, സാദിയബീവി, ആര്‍.ജെ.മഞ്ജു, നെട്ടറക്കോണം ഗോപാലകൃഷ്ണന്‍, ആനാട് സുരേഷ്, വി.ബിന്ദു എന്നിവര്‍ സംസാരിച്ചു.
ഓണക്കൂട്ടം
നെടുമങ്ങാട് :
പൂങ്കാവനം റസിഡന്റ്‌സ് അസോസിയേഷന്റെ ഓണക്കൂട്ടം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സാദിയബീവി ഉദ്ഘാടനം ചെയ്തു. കോന്നിയൂര്‍ രവി, മന്നൂര്‍ക്കോണം രാജേന്ദ്രന്‍, ചുള്ളിമാനൂര്‍ അക്ബര്‍ഷാ, കെ.രാജന്‍, കെ.ദിലീപ്, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram