വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒന്നരവയസ്സുകാരി ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്ക്

Posted on: 30 Aug 2015വെഞ്ഞാറമൂട്: കഴിഞ്ഞദിവസമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒന്നരവയസ്സുകാരി ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കുപറ്റി.
കിളിമാനൂരില്‍ െവച്ച് കൂട്ടിയിടിച്ച ബൈക്കുകളില്‍ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഒന്നരവയസ്സുകാരി ഫിദയ്ക്കു പരിക്കുപറ്റി.
പുനലൂരിനു സമീപത്തു െവച്ച് ചരക്കുലോറിയും ബൈക്കും കൂട്ടിയിടിച്ച് പടയണി രേഖാഭവനില്‍ റെജു, ഭാര്യ രശ്മി എന്നിവര്‍ക്ക് പരിക്കുപറ്റി. വാമനപുരത്ത്‌ െവച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കിളിമാനൂര്‍ ശ്രീങ്കരത്തില്‍ രഞ്ജുവിന് പരിക്കേറ്റു. വെമ്പായത്തു െവച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് വട്ടിയൂര്‍ക്കാവ് പൗര്‍ണമിയില്‍ സനല്‍കുമാര്‍, ലതിക എന്നിവര്‍ക്ക് പരിക്കുപറ്റി. പാപ്പാല െവച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് ചെമ്പരത്തിമുക്ക് ഷിബുനിവാസില്‍ അജിത്തിന് പരിക്കേറ്റു.
വെള്ളല്ലൂരില്‍ െവച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് പുല്ലൂര്‍മുക്ക് ദാറുല്‍ സലാമില്‍ അന്‍സിയക്ക് പരിക്കുപറ്റി. അപടത്തില്‍പ്പെട്ട മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന തെററിക്കുഴി വിഷ്ണുവിലാസത്തില്‍ ജിഷ്ണുവിന് പരിക്കേറ്റു.
കല്ലറയില്‍ െവച്ച് ബൈക്കില്‍ നിന്ന് വീണ് കുന്നിറ പുളിയറത്തു വീട്ടില്‍ സിന്ധുവിന് പരിക്കുപറ്റി.
പരിക്കേറ്റവരെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

More Citizen News - Thiruvananthapuram