മീന്‍മുട്ടിയിലും പൊന്‍മുടിയിലും റെക്കോഡ് വരുമാനം

Posted on: 30 Aug 2015വിതുര: പരുത്തിപ്പള്ളി വനം റേഞ്ചിന്റെ അധീനതയിലുള്ള കല്ലാര്‍ മീന്‍മുട്ടി ഇക്കോടൂറിസം കേന്ദ്രത്തിലും പാലോട് റേഞ്ചിലെ പൊന്മുടിയിലും ശനിയാഴ്ചത്തെ വരുമാനം റെക്കോഡിലെത്തി.
പൊന്മുടിയില്‍ മൂന്നാം ഓണദിവസത്തെ മാത്രം വരുമാനം ഒന്നരലക്ഷം രൂപയ്ക്ക് മുകളിലെത്തിയപ്പോള്‍ മീന്‍മുട്ടിയിലേത് അര ലക്ഷത്തിനടുത്തെത്തി. രണ്ടിടത്തും പാര്‍ക്കിങ് സ്ഥലം നിറഞ്ഞ് സഞ്ചാരികളുടെ വാഹനങ്ങളെത്തി. പലേടത്തും ഗതാഗതക്കുരുക്കുമുണ്ടായി.

More Citizen News - Thiruvananthapuram