പോലീസ് ജീപ്പ് തകര്‍ത്ത കേസില്‍ രണ്ടുപേര്‍ റിമാന്‍!ഡില്‍

Posted on: 30 Aug 2015



മംഗലപുരം: മുരുക്കുംപുഴ മുല്ലശ്ശേരി മുണ്ടയ്ക്കലില്‍ വ്യാഴാഴ്ച രാത്രി പോലീസുകാരെ ആക്രമിച്ച് ജീപ്പ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. മുല്ലശ്ശേരി കാട്ടുവിള പുത്തന്‍വീട്ടില്‍ അരുണ്‍(30), മുല്ലശ്ശേരി ഹരിത ഭവനില്‍ ഹരികുമാര്‍(20) എന്നിവരെയാണ് പതിനാലു ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. ഈ കേസില്‍ കണ്ടാലറിയാവുന്ന പതിനെട്ട് പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. ഡി.സി.സി. ട്രഷറര്‍ എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.

More Citizen News - Thiruvananthapuram