കോണ്‍ഗ്രസ് പദയാത്ര

Posted on: 30 Aug 2015മംഗലപുരം: കോണ്‍ഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി. വേങ്ങോട് മുട്ടുക്കോണത്ത് നിന്നും ആരംഭിച്ച പദയാത്ര ഡി.സി.സി. ട്രഷറര്‍ എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡന്റ് എ. നൗഷാദിന്റെ നേതൃത്വത്തില്‍ പദയാത്ര മുരുക്കുംപുഴയില്‍ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി. വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി നഗരൂര്‍ ഉദ്ഘാടനം ചെയ്തു. ജെഫേഴ്‌സണ്‍, അഡ്വ.എസ്.ഹാഷിം, അജയരാജ്, കെ.എസ്.അജിത്കുമാര്‍, അഹമ്മദാലി, ബി.മോഹനന്‍, ബിനു എം.എസ്, ഷംനാദ്, ജി.ആര്‍.അജിത്, പ്രഭാ രാജേന്ദ്രന്‍, അനിതകുമാരി, കെ.ബിനു, ബിനു ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram