പാവങ്ങള്‍ക്ക് കൈത്താങ്ങുമായി ആദിത്യ ചാരിറ്റബിള്‍ ട്രസ്റ്റ്‌

Posted on: 30 Aug 2015



ആറ്റിങ്ങല്‍: ഓണത്തിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആദിത്യഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായം. 650 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിച്ചു. രോഗശയ്യയിലായ 30 പേര്‍ക്ക് ധനസഹായം നല്‍കി. ബി.സത്യന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ദേശപാലന്‍ പ്രദീപ് ആധ്യക്ഷ്യം വഹിച്ചു. രാധാ ദേശപാലന്‍, ശിവഗിരിമഠത്തിലെ സന്യാസിമാരായ വിശാലാനന്ദസ്വാമി, ഗുരുപ്രസാദ്, നഗരസഭാധ്യക്ഷ എസ്.കുമാരി, ഉപാധ്യക്ഷന്‍ എം.പ്രദീപ്, ബി.ജെ.പി. ദക്ഷിണകേരളാ ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി, അഡ്വ. സി.ജെ.രാജേഷ്‌കുമാര്‍, വക്കം അജിത്ത് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram