യൂത്ത്‌കോണ്‍ഗ്രസ് ഓണക്കിറ്റ് നല്‍കി

Posted on: 30 Aug 2015ആറ്റിങ്ങല്‍: നിര്‍ധനര്‍ക്കും രോഗികള്‍ക്കും ഓണക്കിറ്റുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മാനിച്ചു . ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റിയാണ് ഓണവിഭവങ്ങളടങ്ങിയ കിറ്റ് സമ്മാനിച്ചത്. കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം അഡ്വ.വി.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡന്റ് കെ.ജെ.രവികുമാര്‍ ആധ്യക്ഷ്യം വഹിച്ചു. വി.മുരളീധരന്‍നായര്‍, എം.എച്ച്.അഷ്‌റഫ്, ലാല്‍റോഷ്, ബിഷ്ണു, പ്രശാന്ത്, കിരണ്‍, സതീഷ്‌കുമാര്‍ കൊല്ലമ്പുഴ, മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram