ചിറയിന്‍കീഴിന്റെ ടൂറിസം വികസനം നാടിന് അനിവാര്യം- എം.പി.

Posted on: 30 Aug 2015ചിറയിന്‍കീഴ്: ചിറയിന്‍കീഴിന്റെ സാംസ്‌കാരിക, ഭൗതിക വികസനത്തിന് ടൂറിസത്തിന്റെ വികസനം അനിവാര്യമാണെന്ന് ഡോ.എ.സമ്പത്ത് എം.പി. പറഞ്ഞു.
ചിറയിന്‍കീഴ് ജലോത്സവത്തിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വി.ശശി എം.എല്‍.എ. അധ്യക്ഷനായി. പ്രേംനസീര്‍ സ്റ്റേജിന്റെ രണ്ടാംഘട്ട ഉദ്ഘാടനവും ചടങ്ങില്‍ എം.പി. നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ. ആനത്തലവട്ടം ആനന്ദന്‍, ചിറയിന്‍കീഴ് ബ്‌ളോക്ക് പഞ്ചായത്ത്് പ്രസിഡന്റ് ഒ.എസ്. അംബിക, എസ്.ശശാങ്കന്‍, തോട്ടയ്ക്കാട് ശശി, പി.മണികണ്ഠന്‍, അഴൂര്‍ വിജയന്‍, പുതുക്കരി പ്രസന്നന്‍, മനോജ് ബി.ഇടമന തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്‍. പ്രതാപന്‍നായരെ ആദരിച്ചു. ആര്‍.സുഭാഷ് സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് സിനിമാ-സീരിയല്‍ താരങ്ങള്‍ അവതരിപ്പിച്ച മെഗാഷോ അരങ്ങേറി. കരിമരുന്ന് പ്രയോഗത്തോടെ ജലോത്സവം കൊടിയിറങ്ങി.

More Citizen News - Thiruvananthapuram