ശാന്തിഗിരിയില്‍ കുംഭമേള വിളംബര സമ്മേളനം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: 30 Aug 2015പോത്തന്‍കോട്: നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി സപ്തംബര്‍ 20ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന കുംഭമേളയുടെ വിളംബര സമ്മേളനം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് കേന്ദ്രമന്ത്രി ഡോ. മഹേഷ് ശര്‍മ ഉദ്ഘാടനം ചെയ്യും.
പാലോട് രവി എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം കരമന ജയന്‍, മാണിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് തുടങ്ങിയവര്‍ സംസാരിക്കും.

More Citizen News - Thiruvananthapuram