ജഗതി ശ്രീകുമാറിന് ഓണക്കോടിയുമായി മന്ത്രി രമേശ് ചെന്നിത്തലയെത്തി

Posted on: 30 Aug 2015തിരുവനന്തപുരം: ചലച്ചിത്രനടന്‍ ജഗതി ശ്രീകുമാറിന് ഓണക്കോടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെത്തി. ജഗതി ശ്രീകുമാറിന്റെ പേയാട്ടുള്ള വീട്ടിലെത്തിയാണ് ചെന്നിത്തല കസവുമുണ്ടും പുടവയും ജഗതി ശ്രീകുമാറിന് സമ്മാനിച്ചത്. സംസ്‌കാര സാഹിതിയുടെ 'ഓണക്കോടിയും ഗുരുവന്ദനവും' പരിപാടിയുടെ ഭാഗമായാണ് ജഗതിയുടെ വീട്ടില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
സംസ്‌കാര സാഹിതി ചെയര്‍മാന്‍ പാലോട് രവി എം.എല്‍.എ., സ്​പീക്കര്‍ എന്‍.ശക്തന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പഴയ ജീവിതത്തിലേക്ക് മടങ്ങിവരുന്ന ജഗതി ശ്രീകുമാറിനെ അടുത്തവര്‍ഷം മുതല്‍ മലയാളികള്‍ക്ക് സിനിമയിലൂടെ കാണാനാകുമെന്ന പ്രതീക്ഷയും ചെന്നിത്തല പങ്കുവെച്ചു.
ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. പ്രതാപന്‍, ബാലു കിരിയത്ത്, രാജേഷ് മണ്ണാമൂല, കെ.ആര്‍.ജി. ഉണ്ണിത്താന്‍, സാഹിതി ചന്ദ്രബാബു, ആഭ്യന്തരമന്ത്രിയുടെ മകന്‍ രോഹിത് ചെന്നിത്തല എന്നിവരും ചടങ്ങിനെത്തിയിരുന്നു.

More Citizen News - Thiruvananthapuram