ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Posted on: 30 Aug 2015തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തില്‍ ജയന്തി ആഘോഷം തുടങ്ങി. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയര്‍ത്തി. ജയന്തിദിനമായ 30ന് രാവിലെ 6ന് ഗുരുകുലാങ്കണത്തില്‍ തിരുപിറവി പൂജ നടത്തും. രാവിലെ 10ന് ജയന്തിദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേന്ദ്ര ടൂറിസം-സാംസ്‌കാരിക-വ്യോമയാന വകുപ്പ് മന്ത്രി ഡോ. മഹേഷ് ശര്‍മ്മ നിര്‍വഹിക്കും. മേയര്‍ അഡ്വ. കെ.ചന്ദ്രിക അധ്യക്ഷയാകും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, ഡോ. എം.എ.സിദ്ദിഖ് എന്നിവര്‍ പങ്കെടുക്കും. 11ന് വിശേഷാല്‍ ഗുരുപൂജയും സമൂഹസദ്യയും ഉണ്ടായിരിക്കും. വൈകീട്ട് 4ന് ശ്രീകാര്യം ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മതസൗഹാര്‍ദ്ദ ഘോഷയാത്ര മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സ്വാമി പ്രകാശാനന്ദ ജയന്തി സന്ദേശവും സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. മുഖ്യപ്രഭാഷണവും നടത്തും. ജയന്തി ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.

More Citizen News - Thiruvananthapuram